പരിശീലന പറക്കലിനിടെ ഹരിയാനയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധം വിമാനം തകര്‍ന്നു വീണു. പരിശീലനത്തിന് വേണ്ടി അംബാല വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്നുവീണ യുദ്ധ വിമാനത്തിലെ പൈലറ്റ് സുരക്ഷിതനാണെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.
Read more
വെള്ളിയാഴ്ച്ച നടന്ന പരിശീലനത്തിനിടയില്‍ വിമാനത്തിന് തകരാര്‍ സംഭവിക്കുകയും അപകടം മനസിലാക്കിയ പൈലറ്റ് ഉടന്‍ തന്നെ വിമാനം ജനവാസ മേഖലയില്‍ നിന്ന് മാറ്റി ലാന്‍ഡ് ചെയ്യുകയായിരുന്നു. പൈലറ്റിന്റെ അവസരോചിത നീക്കം വലിയ അപകടം ഒഴിവാക്കിയെന്നും ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.







