കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടുവെന്നാണ് വിവരം. എന്നാൽ താത്പര്യമില്ലെന്നായിരുന്നു വിജയ് മറുപടി നൽകിയത്.
വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു.
അതേസമയം വിജയ് യുടെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികൾ മാറ്റി. ഔദ്യോഗിക അറിയിപ്പുമായി ടിവികെ രംഗത്തെത്തി. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്നാണ് ടിവികെ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ്. തത്കാലത്തേക്കാണ് പരിപാടികൾ മാറ്റിവെച്ചിരിക്കുന്നത്. അടുത്ത പൊതുയോഗങ്ങളെ കുറിച്ചുള്ള അറിയിപ്പ് പിന്നീട് നൽകുന്നതായിരിക്കും.







