തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ്‌യുടെ സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിച്ചവരുടെയും ആശ്രിത പെൻഷൻകാരുടെയും ഡിഎ രണ്ടുശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ നിലവിലുണ്ടായിരുന്ന 58 ശതമാനത്തിൽനിന്ന് ഡിഎ അറുപതുശതമാനത്തിലേക്കെത്തും.

Read more

അടുത്ത ജനുവരി മാസം മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന ഖജനാവിന് 1230 കോടിയുടെ അധികബാധ്യതയാണ് ഡിഎ വർധനയിലൂടെ ഉണ്ടാവുക. കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിൻ്റെയും നീക്കമെന്ന് സർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു.