ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുന്നത്. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളും പത്രികാ സമര്‍പ്പണ ചടങ്ങില്‍ എത്തും.

കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. എന്‍സിപി നേതാവ് ശരത് പവാറാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിത്. കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്നു.

ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും. പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ ഇലക്ടറല്‍ കോളേജ് ആണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

Read more

ലോക്‌സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. വോട്ടെടുപ്പും വോട്ടെണ്ണലും ആഗസ്റ്റ് 6ന് രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ പാര്‍ലമെന്റില്‍ നടക്കും. അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.