കശ്മീര്‍ വെറും ഒരു തുണ്ട് ഭൂമിയല്ല, രാജ്യത്തിന്റെ കിരീടമാണെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരും ലഡാക്കും നമുക്ക് കേവലം ഒരു തുണ്ട് ഭൂമിയല്ലെന്നും അവ രാജ്യത്തിന്റെ കിരീടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ജാല്‍ഗണില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

സുരക്ഷാ സംബന്ധമായ ആവശ്യങ്ങള്‍ പരിഗണിച്ച് ചില നടപടികളെടുത്തു. കശ്മീരിലേയും ചുറ്റുപാടുകളിലേയും എല്ലാ പ്രതിലോമ ശക്തികള്‍ക്കുമിടയിലും പ്രദേശത്തെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുെേണ്ടന്നും പ്രധാനമന്ത്രി പറഞ്ഞു.ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് 70 വര്‍ഷമായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വാത്മീകി സമുദായത്തില്‍പെട്ടവര്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഇല്ലാത്തവരായിരുന്നു. നമ്മുടെ സഹോദരങ്ങളെ ചേര്‍ത്തു പിടിക്കാന്‍ ഭാഗ്യം ലഭിച്ചതിന് വാത്മീകിക്കു മുമ്പില്‍ തല കുമ്പിടുന്നുവെന്നു.