തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ പാകിസ്ഥാനിലേക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കും; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പാകിസ്ഥാന്‍ തീവ്രവാദ ക്യാമ്പിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണം സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കോണ്‍ഗ്രസ്. രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ ഉടനെ പാകിസ്ഥാനിലേക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിംഗ് ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ കാലത്തെ പുതിയ തിരഞ്ഞെടുപ്പ് പാറ്റേണ്‍ ആണിത്. ഹരിയാനയിലും മഹാരാഷ്ട്രയിലും നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. കേന്ദ്രസര്‍ക്കാരിന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കണം. അതിനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രീയം നിര്‍ണയിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളാണ് അഖിലേഷ് സിംഗ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ പരാജയം മണത്ത് കോണ്‍ഗ്രസ് അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷനവാസ് ഹുസൈന്‍ തിരിച്ചടിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം