മദ്‌റസാ പഠനമല്ല പൊതുവിദ്യാഭ്യാസമാണ് വേണ്ടത്: ഉദയ്പൂർ കൊലപാതകം നിർഭാഗ്യകരമായ സംഭവം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഉദയ്പൂരിൽ നടന്നത് മുസ്‌ലിമിന്റെ നയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഒരുമയോടെ നിൽക്കുന്ന നാടാണ് നമ്മുടേത്. മദ്‌റസാ പഠനങ്ങൾ അല്ല കുട്ടികൾക്ക് വേണ്ടതെന്നും പൊതുവിദ്യാഭ്യാസ പദ്ധതിയിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ഉദയ്പൂർ കൊലപാതകം നിർഭാഗ്യകരമായ സംഭവമാണെന്നും ഇതുപോലുള്ള ലക്ഷണങ്ങളെ ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉദയ്പൂരിൽ നുപൂർ ശർമയെ അനുകൂലിച്ചയേളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  അന്വേഷണം എൻഐഎയ്ക്ക് കെെമാറിയിരുന്നു

എ.ഡി.ജി.പി അശോക് കുമാർ റാത്തോടിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വഡിലെ ഐ ജി പ്രഫുല്ല കുമാറും ഒരു എസ് പിയും എ എസ്പി യും അന്വേഷണ സംഘത്തിലുണ്ടാകും. കേസിൽ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും. ഉദയ്പൂരിലെ ഏഴിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. പഴുതടച്ച അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നും കൊലനടത്തുന്ന വീഡിയോ പ്രചരിപ്പിക്കരുതെന്നു പോലീസ് മുന്നറിയിപ്പ് നൽകി