ജന്മദിനാഘോഷത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ ഡിസ്നി കഥാപാത്രങ്ങളെ ഉപയോഗിച്ചതിനെ തുടർന്ന് രണ്ടുപേർക്കും ഒരു കമ്പനിക്കുമെതിരെ കോപ്പിറൈറ്റ് ലംഘനക്കേസ്. അനുമതിയില്ലാതെ ഡിസ്നി കഥാപാത്രങ്ങളെ ഉപയോഗിച്ചതിന് ഡിസ്നി എൻറർപ്രൈസസിന്റെയും മാർവൽ കാരക്റ്റേഴ്സിന്റെയും ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
നവി മുംബൈ സ്വദേശി ദിവാങ് പട്ടേൽ (30), കാമേത്ത് സ്വദേശി സുരേഷ് ബാർവാഡിയ(36) എന്നിവർക്കെതിരെയും ഭീവണ്ടിയിലെ ബാലാജി ഡെകറേഷൻ ഉടമകൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്.
ഡിസ്നി എൻറർപ്രൈസസിന്റെയും മാർവൽ കാരക്റ്റേഴ്സിന്റെയും ഉദ്യോഗസ്ഥന്റെ പരാതിയിൽ 1957 കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് നർപോളി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രോഹൻ എൽ ഷേലാർ അറിയിച്ചു.
Read more
കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ ഗോഡൗൺ റെയഡ് ചെയ്ത പൊലീസ് വ്യാജ ഡിസ്നി കഥാപാത്രങ്ങളുള്ള ജന്മദിനാഘോഷ വസ്തുക്കൾ കണ്ടെത്തിയതായി അറിയിച്ചു. 1.81 ലക്ഷം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായും പറഞ്ഞു.







