വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതർ. ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട ട്വീറ്റുകൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹാക്കർ അക്കൗണ്ടന്റിന്റെ പേര് ഇലോൺ മസ്‌ക് എന്ന് പുനർനാമകരണം ചെയ്യുകയും “എ ഗ്രേറ്റ് ജോബ്” എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ടെസ്‌ലയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കാലിഫോർണിയയിലെ നികുതി നീക്കത്തെ വിമർശിച്ച ശതകോടീശ്വരന്മാരുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

Read more

ഇലോൺ മസ്കിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റുകളും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ട് വൈകാതെ പുനഃസ്ഥാപിച്ചു. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.