ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ മാതാപിതാക്കൾ നോക്കി നിൽക്കെ ട്രെയിനിടിച്ചു മരിച്ചു

ചെന്നൈയിൽ ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾ ട്രെയിനിടിച്ചു മരിച്ചു.മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. കർണാടക സ്വദേശികളാണ് മരിച്ച കുട്ടികൾ.

മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളായിരുന്നു ഇവർ മൂന്നുപേരും.

റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍നിന്നെത്തിയ ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സംഭവസ്ഥലത്തുവച്ചുതന്നെ കുട്ടിക്ളുടെ ജീവൻ നഷ്ടപ്പെട്ടു.

കുട്ടികൾക്ക് പിറകിലായി മാതാപിതാക്കളുണ്ടായിരുന്നു.ഇവർ കുടുംബത്തോടെ പൂജാ അവധിക്കായി ചെന്നൈയിലെത്തിയതാണ്. വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.