കടുത്ത വിഭാഗീയ പരാമര്‍ശവുമായി വരുണ്‍ ഗാന്ധി വീണ്ടും; എസ്. പി -ബി. എസ്. പി സഖ്യനേതാക്കള്‍ പാകിസ്ഥാനികളെന്ന് ബി.ജെ.പി നേതാവ്

എസ് പി- ബി എസ് പി സഖ്യത്തിനെതിരെ കടുത്ത വിഭാഗീയത ഇളക്കി വിടുന്ന പരാമര്‍ശവുമായി ബിജെപി എം പിയും മനേക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി വീണ്ടും. ബി ജെ പിയ്‌ക്കെതിരെ എസ് പി -ബി എസ് പി സഖ്യത്തിലെ നേതാക്കളെ പാകിസ്ഥാനികളെന്ന് വിളിച്ച വരുണ്‍ ഗാന്ധി അയോദ്ധ്യയിലേക്കുള്ള കര്‍സേവകരെ തടഞ്ഞത് മുലായം സിംഗ് യാദവാണെന്നും ആരോപിച്ചു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ പിതാവാണ് നിലവില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മുലായം സിംഗ് യാദവ്.

ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ്, നിങ്ങളെ പോലെയുള്ളവര്‍ക്ക് എന്റെ ഷൂ ലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേ ഉള്ളൂ; ബിഎസ്പി സ്ഥാനാര്‍ഥിയ്‌ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് വരുണ്‍ ഗാന്ധി

സഖ്യനേതാക്കള്‍ക്ക് തന്റെ ഷൂ ലേയ്‌സ് അഴിക്കാന്‍ പോലും യോഗ്യതയില്ലെന്ന വരുണിന്റെ ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം പിയായ വരുണ്‍ ഗാന്ധി ഇക്കുറി മനേകാ ഗാന്ധിയുടെ മണ്ഡലമായ ഫില്‍ഭിത്തില്‍ നിന്നാണ് ഇക്കുറി മത്സരിക്കുന്നത്. മദര്‍ ഇന്ത്യക്ക് വേണ്ടി ഇക്കുറി വോട്ട് ചെയ്യണമെന്നും എന്റെ അമ്മ മത്സരിക്കുന്നുണ്ടെന്നും അവര്‍ നല്ല സ്ത്രീയാണെന്നും വരുണ്‍ പറഞ്ഞു