രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൽപിജി എന്നിവയുടെ ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സ്ഥിരമായി തുടരുമെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദ്ദീപ് സിംഗ് പുരി. ഇന്ത്യയിൽ ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം കാരണം പാകിസ്ഥാനിലെ സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ മന്ത്രി, ഇന്ത്യ ബദൽ മാർഗങ്ങളിലൂടെ പെട്രോളിയം ഉൽപ്പന്നങ്ങൾ സുരക്ഷിതമായി എത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും എൽ പി ജി ഉൽപ്പാദനം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനം വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്കയാണെന്നും വിതരണം സുഗമമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.







