തെലങ്കാന പിടിക്കാൻ കരു നീക്കി മുന്നണികൾ; ഭരണം തുടരാൻ ബിആർഎസ്, തന്ത്രങ്ങൾ മെന‍ഞ്ഞ് കോൺഗ്രസ്, അട്ടിമറി ലക്ഷ്യമിട്ട് ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണമത്സരത്തിന് കളമൊരുങ്ങുകയാണ് തെലങ്കാനയിൽ. സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബിആർഎസും, തിരിച്ചുവരവിനായി തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസും, അട്ടിമറി വിജയം ലക്ഷ്യമിട്ട് ബിജെപിയും പോരിനിറങ്ങുകയാണ് ഇത്തവണ. തെലാങ്കാനയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടിമുടി ബിആർഎസ് ആയിരുന്നു കളത്തിൽ നിറഞ്ഞു നിന്നത്. എന്നാൽ ഇത്തവണ കോൺഗ്രസ് അത് തിരുത്തുകയാണ്.

കർണാടക മോഡൽ പ്രചാരണ തന്ത്രങ്ങളും , വോട്ടർമാർക്കുള്ള വാഗ്ദാനങ്ങളുമൊക്കെയായി സംസ്ഥാനത്ത് കത്തിക്കയറുകയാണ് കോൺഗ്രസ്. ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മുന്നേറ്റം സംസ്ഥാന തെരഞ്ഞെടുപ്പിൽ ആവർത്തിച്ച് അട്ടിമറി വിജയമ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഒരുക്കങ്ങൾ. എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി പിടിക്കുന്ന സീറ്റെണ്ണവും ബിജെപിക്ക് നിർണായകമാകും.

പത്ത് വർഷം കൊണ്ട് തെലങ്കാനയിൽ കൊണ്ടുവന്ന വികസനം ഉയർത്തിക്കാട്ടിയാണ് ബിആര്‌‍എസിന്റെ പ്രചാരണം. അതേസമയം കർണാടക മാതൃകയിൽ സ്ത്രീവോട്ടർമാർക്ക് മുൻതൂക്കം നൽകിയുള്ള ക്ഷേമവാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ബിജെപിയാകട്ടെ മോദി ഉൾപ്പെടെ കേന്ദ്രനേതാക്കളെ രംഗത്തിറക്കാനാണ് പദ്ധതിയിടുന്നത്.