താലിബാൻ ക്രൂരന്മാരാണ്, സുരക്ഷിതരാക്കിയ മോദി സർക്കാറിന് നന്ദി; ഇന്ത്യയിലെത്തിയ അഫ്​ഗാൻ എം.പി

തങ്ങളെ സുരക്ഷിതാരാക്കിയതിൽ നരേന്ദ്രമോദി സർക്കാറിന് നന്ദി അപർപ്പിച്ച് അഫ്ഗാൻ എംപി നരേന്ദർ സിങ് ഖൽസ. കാബൂളിൽ നിന്ന് ഇന്ത്യൻ സംഘത്തോടൊപ്പം എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിൽ ഇരുപതു വർഷം കൊണ്ടു നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്നും എല്ലാം ശൂന്യമായിരിക്കുന്നെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഖൽസയുൾപ്പടെ രണ്ടു അഫ്ഗാൻ സെനറ്റർ ഡൽഹിയിലെത്തിയത്. ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ 24 സിഖുകാരിൽ ഒരാളാണ് ഖൽസ.

168 യാത്രക്കാരുമായാണ് വ്യോമസേനയുടെ സി 17 എയർക്രാഫ്റ്റ് ഇന്ന് ഡൽഹിയിലെത്തിയത്. ഇവരിൽ 107 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

വിമാനത്താവളത്തിലെത്താൻ തുടർച്ചയായി ശ്രമിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം എയർപോർട്ടിലേക്ക് വരേണ്ടി വന്നു. എന്നാൽ സാധിച്ചില്ലെന്നും മറ്റൊരു സിഖ് യാത്രക്കാരൻ പറഞ്ഞു

താലിബാൻ ക്രൂരമായാണ് പെരുമാറിയത്. തങ്ങളെ തടഞ്ഞുവച്ചു. എന്തിനാണ് പോകുന്നതെന്നും പോകേണ്ട ആവശ്യമില്ലെന്നും താലിബാൻ അറിയിച്ചു. നിരവധി പ്രതിസന്ധികൾ കടന്നാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.