കുംഭമേളയിലെ അപകടം, നിര്‍ഭാഗ്യകരം; പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകള്‍ മരിച്ച സംഭവത്തില്‍ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. നിരവധി ആളുകള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തെ കുറിച്ച് നിര്‍ഭാഗ്യകരമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.

അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാരനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് അധികൃതര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിശാല്‍ തിവാരി സുപ്രീം കോടതിയെ സമീപിച്ചത്.

സംഭവം നിര്‍ഭാഗ്യകരമാണ് ആശങ്കാജനകവുമാണ്. ഹൈക്കോടതിയിലേക്ക് പോകൂ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. കുംഭമേളയില്‍ ജനക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീഴ്ചയും അശ്രദ്ധയും ഭരണ പരാജയവും ഉണ്ടായെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ ആരോപിച്ചിരുന്നു.