അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി, 46,605 കോടി രൂപ

രാജ്യത്ത് അഞ്ച് നദികള്‍ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നദീ സംയോജന പദ്ധതിയ്ക്കായി 46,605 കോടി രൂപ നീക്കി വച്ചിരിക്കുന്നത്. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്.

ദമന്‍ ഗംഗ – പിജ്ഞാള്‍, തപി – നര്‍മദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാര്‍, പെന്നാര്‍ – കാവേരി നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കാമെന്ന്  ധനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ജല വിതരണം നടത്താനാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതി ഒമ്പത് ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.