ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും മത്സരിക്കും; യു.പിയിലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പുറത്തു വിട്ടത്. 125 പേരടങ്ങുന്ന ആദ്യപട്ടികയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും സ്ഥാനം പിടിച്ചിട്ടുണ്ട്.

പീഡനത്തിനിരയായവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന സന്ദേശമാണ് സ്ഥാനാര്‍ത്ഥി പട്ടിക നല്‍കുന്നതെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. അന്‍പത് വനിതാ സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ട പട്ടികയില്‍ ഇടം നേടിയത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പ്രക്ഷോഭം നയിച്ച പൂനം പാണ്ഡെ ഷാജഹാന്‍പൂരില്‍ നിന്ന് ജനവിധഇ തേടും. നാല്‍പത് ശതമാനം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പട്ടികയില്‍ കോണ്‍ഗ്രസ് ഇടം നല്‍കിയിട്ടുണ്ട്.

അതിനിടെ കഴിഞ്ഞദിവസം ബെഹാത് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സൈനി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുമാറ്റം തുടരുകയാണ്.