സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത ഒമ്പത് ജഡ്ജിമാരെയും സർക്കാർ അംഗീകരിച്ചു

സുപ്രീംകോടതിയിലെ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പെടെ ഒൻപത് പേരുകളും സർക്കാർ അംഗീകരിച്ചു. പേരുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്.

പട്ടികയിലുള്ള കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും. – ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

സുപ്രീംകോടതിയിലേക്ക് ഒൻപത് പേരുകൾ ശിപാർശ ചെയ്യപ്പെടുകയും എല്ലാം സർക്കാർ അംഗീകരിക്കുകയും ചെയ്യുന്നത് ആദ്യമായാണ്.

സുപ്രീംകോടതി ബാറിൽ നിന്നുള്ള എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനും ശിപാർശ ചെയ്യപ്പെട്ട പേരുകളിൽ ഉൾപ്പെടുന്നു.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എഎസ് ഒക; ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്; സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി; തെലങ്കാന ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി; കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബിവി നാഗരത്ന; കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് സി ടി രവികുമാർ; മദ്രാസ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എം.എം.സുന്ദരേശ്; ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദി; മുതിർന്ന അഭിഭാഷകൻ പിഎസ് നരസിംഹ എന്നിവരാണ് ഒമ്പതുപേർ.