തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല; മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ഗുജറാത്തിൽ കോൺ​ഗ്രസിന് തിരിച്ചടിയായി മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് ഡിഡി രജ്പുത് ബിജെപിയിൽ ചേർന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലിന്റെ സാന്നിധ്യത്തിലാണ് ഡിഡി രജ്പുത് ബിജെപി അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രജ്പുത് കഴിഞ്ഞയാഴ്ച് കോൺ​ഗ്രസ് കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു.

സംസ്ഥാനത്തെ ക്ഷത്രിയ സമുദായത്തിൻ്റെ നേതാവാണ് രജ്പുത്. രജ്പുത്തിനൊപ്പം നിരവധി ക്ഷത്രിയ സമുദായ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പടുക്കെ ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തരാഡ് സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു രജ്പുത്. രാജിവെക്കുന്നതിന് മുമ്പ് രജ്പുത് തൻ്റെ ഫാം ഹൗസിൽ യോഗം വിളിച്ചിരുന്നു. ക്ഷത്രിയ സമുദായമായ രജപുത്ര സമുദായത്തിന്റെ പ്രസിഡൻ്റായ ഡിഡി രജ്പുത് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ്. കോൺഗ്രസിൻ്റെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചാണ് രജ്പുത് കോൺഗ്രസ് വിട്ടത്. ബനസ്കന്തയിൽ രജപുത്ര സമുദായത്തിന് 15 മുതൽ 20 ആയിരം വോട്ടുകളാണുള്ളത്.