തന്റെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭട്ടിൻഡ വിമാനത്താവളം വരെ എനിക്ക് ജീവനോടെ എത്താൻ സാധിച്ചതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക എന്ന് പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.
വൻ സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
Read more
ഫ്ളൈഓവർ സംഭവം പഞ്ചാബ് പോലീസും റോഡ് ഉപരോധിച്ച പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.