ടാറ്റയുടെ ഇലക്ട്രിക് കാറിന് തീപിടിച്ചു; അന്വേഷിക്കുമെന്ന് കമ്പനി

ടാറ്റയുടെ ജനകീയമായ ഇലക്ട്രിക് കാർ നെക്‌സണിന് തീപിടിച്ചു. മുംബൈ വസായി വെസ്റ്റിലാണ് സംഭവം. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾക്കു തീപിടിച്ച സംഭവങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇലക്ട്രിക് കാറിന് തീപിടിക്കുന്നത്.

രാജ്യത്താദ്യമായാണ് ഇലക്ട്രിക് കാറിന് തീപിടിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതെന്നുംമുംബൈയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും വാർത്താക്കുറിപ്പിൽ ടാറ്റ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും വിൽക്കുന്ന ഇലക്ട്രിക് കാറാണ് ടറ്റ നെക്‌സോൺ. പ്രതിമാസം 2500 മുതൽ 3000വരെ കാറുകൾ വിറ്റുപോവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.വാഹനത്തിനു തീപിടിക്കുന്ന വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറാലായി മാറിയിട്ടുണ്ട്.

വാഹനത്തിന്റെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ടാറ്റ വലിയ പ്രാധാന്യമാണ് നൽകുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം ഇതിന്റെ വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് കമ്പനി അറിയിച്ചു.