'നിര്‍മലാ സീതാരാമന്‍ ബ്ലേഡ് പലിശക്കാരെപ്പോലെ, കള്ളക്കണക്കുകള്‍ പറയുന്നു; കേന്ദ്രധനമന്ത്രിക്കെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിര്‍മല ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകള്‍ പറയുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. സംസ്ഥാനം അടിയന്തരഘട്ടത്തില്‍ കേന്ദ്രസഹായം ചോദിക്കുമ്പോള്‍ ഒരുബന്ധവുമില്ലാത്ത കണക്കുകളാണ് പറയുന്നത്.

Read more

ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നതിനെ ഭിക്ഷയെന്നാണ് നിര്‍മലാ സീതാരാമന്‍ വിശേഷിപ്പിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പയെ ധനമന്ത്രി കേന്ദ്രസഹായമായി ചിത്രീകരിക്കുന്നെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ചെന്നൈയിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് അദേഹം നിര്‍മലക്കെതിരെ ആഞ്ഞടിച്ചത്.