മഹാരാഷ്ട്രയിൽ തബ് ലീഗ് ജമാഅത്ത് അംഗം തൊണ്ട മുറിച്ച് ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ അകോലയിലെ ആശുപത്രിയിൽ തബ്ലീഗ് ജമാഅത്ത് അംഗമായിരുന്ന 30 കാരൻ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇയാൾക്ക് കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു തുടർന്ന് ശനിയാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഐസൊലേഷൻ വാർഡിലെ കുളിമുറിയിൽ തൊണ്ട മുറിക്കാൻ ഇയാൾ ബ്ലേഡ് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

മരിച്ചയാൾ അസം സ്വദേശിയാണെന്നും മാർച്ച് ആറിനും എട്ടിനും ഇടയിൽ ന്യൂഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മർക്കസ് പരിപാടിയിൽ പങ്കെടുത്ത ശേഷം മറ്റ് തബ്ലീഗി ജമാഅത്ത് അംഗങ്ങൾക്കൊപ്പം അകോലയിലെത്തിയെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് അദ്ദേഹം തന്നെ ആശുപത്രിയെ സമീപിക്കുകയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രവേശനം നേടുകയും ചെയ്തു.

അതേസമയം, അപകട മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Read more

ശനിയാഴ്ച രാവിലെ ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം 7,447 ആയി ഉയർന്നു, ഇതിൽ 1,574 എണ്ണം മഹാരാഷ്ട്രയിലാണ്.