ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

ഒരു സ്ത്രീയെ “അവിഹിത ഭാര്യ” എന്നും “വിശ്വസ്തയായ കാമുകി” എന്നും വിശേഷിപ്പിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. ഇത് അവളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്ത്രീവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

അത്തരം വാക്കുകളുടെ ഉപയോഗം ഭരണഘടനയുടെ ധാർമ്മികതയ്ക്കും ആദർശങ്ങൾക്കും എതിരാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്സാനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ഒരു ഫുൾ ബെഞ്ച് (മൂന്ന് ജഡ്ജിമാർ) ബോംബെ ഹൈക്കോടതി ഉപയോഗിച്ച “ആക്ഷേപകരമായ ഭാഷ”യെ വിമർശിച്ചു.

Read more

“നിർഭാഗ്യവശാൽ, ബോംബെ ഹൈക്കോടതി ‘അവിഹിത ഭാര്യ’ എന്ന വാക്കുകൾ ഉപയോഗിക്കുന്ന പരിധി വരെ പോയി. അസാധുവായി പ്രഖ്യാപിക്കപ്പെട്ട വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീയെ “അവിഹിത ഭാര്യ” എന്ന് വിളിക്കുന്നത് “വളരെ അനുചിതവും” അവരുടെ അന്തസ്സിനെ ബാധിക്കുന്നതുമാണെന്ന് സുപ്രീം കോടതി പറഞ്ഞു.