ഭർത്താവിന്റെ ആദ്യഭാര്യയിലെ മകനിൽ നിന്നും ലൈംഗിക പീഡനം നേരിട്ടു; പരാതിയുമായി മുൻ ഐഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ

ഭർത്താവിൻ്റെ ആദ്യഭാര്യയിലെ മകനിൽ നിന്നും ലൈംഗിക പീഡനം നേരിട്ടതായി പരാതി നൽകി വിരമിച്ച ഐഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ജമ്മു കശ്‌മീർ കേഡറിലെ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ ഉത്തർപ്രദേശ് സ്വദേശിനിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്.

ഭർത്താവിൻ്റെ ആദ്യഭാര്യയിലെ മകനും സുഹൃത്തും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ജമ്മു കശ്മീരിലെ വീട്ടിൽവെച്ചാണ് പീഡനം നടന്നതെന്നും വീട്ടിൽ ദിവസങ്ങളോളം പൂട്ടിയിട്ട് നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പരാതിയിൽ ഉത്തർപ്രദേശിലെ ഗാസിപൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അനാഥയായ പരാതിക്കാരിയും ജമ്മു കശ്‌മീരിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്.

വിവാഹത്തിന് പിന്നാലെ ഭർത്താവിന്റെ ആദ്യഭാര്യയും മകനും മകളും സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ ഏപ്രിൽ 11 മുതൽ 14-ാം തീയതി വരെ ഒരു മുറിയിൽ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. ഭർത്താവിന്റെ ആദ്യബന്ധത്തിലെ മകൻ മൊബൈൽഫോൺ കൈക്കലാക്കി. തുടർന്നാണ് മകനും സുഹൃത്തും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

അതേസമയം ഒരുപാട് അപേക്ഷകൾക്ക് ശേഷ അവർ തന്നെ മോചിപ്പിക്കാൻ സമ്മതിച്ചതെന്നും പരാതിയിൽ പറയുന്നു. അതിന് ശേഷം അവർ തന്നെ ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയും പോലീസിനെ സമീപിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.