ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍, മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഇടനിലക്കാര്‍ എന്നിവരോട് പാകിസ്ഥാനില്‍ നിന്നുള്ള വെബ്-സീരീസുകള്‍, സിനിമകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍, മറ്റ് സ്ട്രീമിംഗുകള്‍ അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഇനിയും പ്രകോപനമുണ്ടായാല്‍ ഉചിതമായ പ്രതികരണം നല്‍കാന്‍ രാജ്യം സജ്ജമാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിന് ഒരു ദിവസത്തിന് ശേഷം, ഇഎം എസ് ജയശങ്കര്‍ വ്യാഴാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാശ്മിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിട്ടും സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് അരാശ്മിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ പറഞ്ഞു
Read more
ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി കുറഞ്ഞത് 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.