ചൈനയുമായുള്ള അതിർത്തിയിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയം: കരസേനാ മേധാവി

ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി എം എം നരവാനെ ശനിയാഴ്ച രാവിലെ പറഞ്ഞു. ഇരുവശത്തു നിന്നുമുള്ള മുതിർന്ന സൈനിക മേധാവികൾ തമ്മിലുള്ള കൂടിക്കാഴ്‌ചകൾ “പിൻവാങ്ങലിന്” കാരണമായി എന്നും “നമ്മൾക്കിടയിൽ (ഇന്ത്യയ്ക്കും ചൈനയ്ക്കും) ഉള്ള എല്ലാ വ്യത്യാസങ്ങളും പരിഹരിക്കപ്പെടുമെന്നും” നരവാനെ കൂട്ടിച്ചേർത്തു.

കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാക മേഖലയിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് മെയ് ആദ്യം ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ചൈനീസ് സൈനികർ മോട്ടോർ ബോട്ടുകളിൽ തടാകത്തിൽ പട്രോളിംഗ് നടത്തുന്നതായും ചൈനീസ് ചോപ്പറുകൾ കടന്നാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.