ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്; ഉത്തരവിറക്കി ഗതാഗത വകുപ്പ്; ചെലവ് കണക്കാക്കിയത് 1,92,780 കോടി

ആര്‍ആര്‍ടിഎസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു കേരള സര്‍ക്കാര്‍. ആര്‍ആര്‍ടിഎസ് അനുമതി നല്‍കി ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. തത്വത്തില്‍ അനുമതി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി കേന്ദ്രത്തെ അറിയിക്കും. ക്ലിയറന്‍സുകള്‍ക്കായി ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കുന്നുണ്ട്. 1,92,780 കോടിയാണ് ആര്‍ആര്‍ടിഎസ് പദ്ധതിയ്ക്ക് ചെലവ് കണക്കാക്കുന്നത്.

Read more

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതിവേഗ റയില്‍പാതയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ആര്‍ആര്‍ടിഎസ് ഉത്തരവ് ഗതാഗതവകുപ്പ് ഇറക്കിയിരിക്കുന്നത്.