‘സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, മറ്റു മേഖലകളിലേക്കും സഹകരണം വികസിപ്പിക്കും'; നരേന്ദ്ര മോദി

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. മറ്റു മേഖലകളിലേക്കും സഹകരണം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ബഹിരാകാശ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി അറിയിച്ചു.

സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടായി. ഇരു രാജ്യങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ ശക്തമാവുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് തങ്ങൾ തയ്യാറാക്കി. പരമ്പരാഗത മേഖലകളിൽ മാത്രമായി നമ്മുടെ സഹകരണം പരിമിതപ്പെടുത്തില്ല. മറ്റു മേഖലകളിലേക്കും സഹകരണം വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉഭയകക്ഷി സാമ്പത്തിക സഹകരണ കരാറും ആസിയാനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും സമയബന്ധിതമായി പുനഃപരിശോധിക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയാണ് തങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തമായ സ്തംഭങ്ങളാണ്. AI, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലയിലേക്ക് സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ബഹിരാകാശ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് പറഞ്ഞു. 20-ലധികം സിംഗപ്പൂർ നിർമ്മിത ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു. ഭീകരതയെക്കുറിച്ച് ഇരുരാജ്യങ്ങൾക്കും ഒരു പോലെ ആശങ്കയുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സിംഗപ്പൂർ പിന്തുണ അറിയിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read more