പത്രസമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവിനു നേര്‍ക്ക് ഷൂ ഏറ്, (വീഡിയോ)

പത്രസമ്മേളനം നടത്തുന്നതിനിടെ ബിജെപി ദേശീയ വക്താവിന് നേരെ ഷൂ ഏറ്. ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ ജിവിഎല്‍ നരസിംഹ റാവുവിന് നേരെയാണ് ഷൂ ഏറ് ഉണ്ടായത്. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഷൂ എറിഞ്ഞ ആളെ ഉടന്‍ തന്നെ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ഇയാള്‍ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയതെന്ന് പിടിഐ പറയുന്നു. കോണ്‍ഗ്രസ് ഹിന്ദുനേതാക്കള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തിന് മുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് നരസിംഹറാവു ആരോപിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നരസിംഹ റാവുവിനൊപ്പം ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് നരസിംഹ ആരോപിച്ചു.