ശിവസേനയുടേത് ഹിന്ദുത്വ ആശയം, സഖ്യശ്രമം ബിജെപിയുടെ തന്ത്രം; ഉവൈസിയെ തള്ളി ഉദ്ദവ് താക്കറെ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയുമായി സഖ്യ ശ്രമം മുന്നോട്ടുവെച്ച അസറുദ്ദീന്‍ ഉവൈസിയെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന ഹിന്ദുത്വ പാര്‍ട്ടിയാണെന്നും എഐഎംഐ സഖ്യ വാഗ്ധാനം ബിജെപിയുടെ തന്ത്രമെന്നും താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തിന് തയ്യാറെന്ന് എഐഎംഐ നേതാവ് ഇംതിയാസ് ജലീല്‍ എം പി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെ ഇക്കാര്യം നിഷേധിച്ചത്.

ബിജെപിയുടെ തന്ത്രവും ഗൂഢാലോചനയുമാണ് ഇതിന് പിന്നിലെന്ന് താക്കറെ ആരോപിച്ചു. എഐഎംഐ ബിജെപിയുമായി രഹസ്യ ബാന്ധവത്തിലാണെന്നും ശിവസേനയെ അപകീര്‍ത്തിപ്പടുത്താനാണ് ഇത്തരം നടപടികളുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു.

അതേസമയം ബിജെപിയുടെ ഏജന്റല്ല തങ്ങളെന്ന് എഐഎംഐ നേതാവ് ഇംതിയാസ് ജലീല്‍ പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.