'ഹിജാബിൽ തൊട്ടാൽ കൈവെട്ടും': സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം

കർണാടക ഹിജാബ് വിവാദം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനിടെ, ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം ശനിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ പറഞ്ഞു. കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ വെള്ളിയാഴ്ച അലിഗഡ് മുസ്ലീം സർവകലാശാലയിലെ വനിതാ വിദ്യാർത്ഥിനികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

‘ഇന്ത്യയിലെ പെൺമക്കളുടെയും സഹോദരിമാരുടെയും മാനം വെച്ച് കളിക്കാൻ ശ്രമിച്ചാൽ, അവർ ജാൻസി കി റാണിയെയും റസിയ സുൽത്താനയെയും പോലെയാകാനും ഹിജാബിൽ തൊടുന്നവരുടെ കൈ വെട്ടാനും അധികം താമസിക്കില്ല’ എന്നാണ് റുബീന ഖാനം പറഞ്ഞത്.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും ഒരു വ്യക്തിയുടെ നെറ്റിയിൽ തിലകമുണ്ടോ എന്നോ തലപ്പാവോ ഹിജാബ് ധരിക്കുന്നോ എന്നത് പ്രശ്നമല്ലെന്നും സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു.

‘ഘുൻഘട്ടും’ ഹിജാബും “ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്” എന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയങ്ങൾ രാഷ്ട്രീയവൽക്കരിച്ച് വിവാദം സൃഷ്ടിക്കുന്നത് ഭയാനകമാണെന്നും അവർ പറഞ്ഞു.

സർക്കാർ ഭരിക്കുന്നത് ഏത് പാർട്ടിയാണെങ്കിലും സ്ത്രീകളെ ദുർബലരായി കണക്കാക്കുന്ന തെറ്റ് ആരും ചെയ്യരുതെന്നും റുബീന ഖാനം പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 7ന് അവസാനിക്കാനിരിക്കെയാണ് സമാജ്‌വാദി പാർട്ടി നേതാവിന്റെ പ്രസ്താവനകൾ. മാർച്ച് 10ന് വോട്ടെണ്ണും.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍