ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം, പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും; കലാപബാധിതരെ പുനരധിവസിപ്പിക്കുമെന്നും കെജ്‌രിവാള്‍

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ 34 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും കലാപബാധിതകരെ പുനരധിവസിപ്പിക്കുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

വീടുകള്‍ പൂര്‍ണമായും കത്തിയവര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അടിയന്തര ആശ്വാസമായി 5 ലക്ഷം രൂപ വീതവും 25,000 രൂപ വീതവും നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ നഷ്ടപ്പെട്ട ഓരോ മൃഗത്തിനും 5,000 രൂപ നല്‍കും.

പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്‌ട്രേട്ടുമാരെ കൂടി നിയമിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം ഇല്ല എന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.