ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം; കമ്മീഷനെ നിയമിക്കാൻ ഒരുങ്ങി കേന്ദ്രം

ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിക്കും. ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

മതപരിവര്‍ത്തനം നടത്തിയ പട്ടിക വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും. കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മീഷനിലുണ്ടാകും. ഇവര്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് പഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

പട്ടികവിഭാഗങ്ങളുടെ പരിധിയിലേയ്ക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളിയും കമ്മീഷന്‍ പഠനവിധേയമാക്കും. കമ്മീഷന്‍ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.