വിമാനത്തിനുള്ളിലെ ടിക് ടോക്: ആശങ്ക അറിയിച്ച് ഡി.ജി.സി.എ

വിമാന ജീവനക്കാരുടെ ടിക് ടോക് കളിയില്‍ ആശങ്കയറിച്ച് ഡി.ജി.സി.എ( ഡയറക്ടര്‍ ജനറല്‍ ഓഫ് ലസസിവില്‍ ഏവിയേഷന്‍). യാത്രക്കാരുടെ സുരക്ഷയെ കരുതി ഡ്യൂട്ടിയിലിരിക്കുന്ന ജീവനക്കാര്‍ ടിക് ടോക് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എയര്‍ലൈന്‍സ് കമ്പനികളോട്  ഡിജി.സി.എ ആവശ്യപ്പെട്ടു.

വിമാനത്തിനുള്ളിലെ ജീവനക്കരുടെ ടിക് ടോക്ക് വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വയറലാവുന്നത് ഡി.ജി.സി.എയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ക്രൂ അംഗങ്ങളുടെ ഇത്തരം  പ്രകടനങ്ങളില്‍ ആശങ്ക അറിയിച്ചുകൊണ്ടുള്ള കത്ത് എല്ലാ വിമാനക്കമ്പനികള്‍ക്കും അയച്ചിട്ടുണ്ടെന്ന്  ഡി.ജി.സി.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു സ്‌പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ അംഗം പുഞ്ചിരിക്കുന്നതും യാത്രക്കാര്‍ നിറഞ്ഞ ഒരു വിമാനത്തിന്റെ ഇടനാഴിയിലൂടെ നടക്കുന്നതും കാണിക്കുന്ന  ടിക്ക് ടോക്ക് വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വിമര്‍ശനം ഉന്നയിച്ചു. അതേസമയം വിമാനത്തിനകത്ത് വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതില്‍ നിന്ന് ക്രൂവിനെ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് ഏവിയേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദശങ്ങള്‍ പാലിക്കുമെന്നും നിയമലംഘനകള്‍ക്കെതിരെ നടപടികള്‍  സ്വീകരിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

ക്രൂ ലൈഫ്, ഫ്‌ലൈറ്റ്അറ്റെന്‍ഡന്റ് പോലുള്ള ഹാഷ്ടാഗുകള്‍ പലപ്പോഴും എയര്‍ലൈന്‍ ക്രൂ ഉള്‍പ്പെടുന്ന വീഡിയോകള്‍ക്കായി ഉപയോഗിക്കുന്നു, കൂടാതെ പ്ലാറ്റ്ഫോമില്‍ 170 ദശലക്ഷം വ്യൂകളുമുണ്ട്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ ഇന്‍ഡിഗോ, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളില്‍ നിന്നുള്ള ജീവനക്കാര്‍ ഫ്‌ളൈറ്റ്‌നകത്ത് റാമ്പ് നടത്തം വരെ കാണിക്കുന്ന ഡസന്‍ കണക്കിന് വീഡിയോകളെ കുറിച്ച്  റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നു.