രാകുൽ പ്രീത് സിംഗ്, റാണാ ദഗ്ഗുബതി എന്നിവരെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യും

ചലച്ചിത്ര അഭിനേതാക്കളായ രാകുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബതി എന്നിവരെയും മറ്റ് 10 പേരെയും മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 6 ന് രാകുൽ പ്രീത് സിംഗിനെയും സെപ്റ്റംബർ 8 ന് റാണ ദഗ്ഗുബതിയെയും സെപ്റ്റംബർ 9 ന് രവി തേജയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.

2017 ൽ തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത ശേഷം 12 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കടത്തുകാർക്കെതിരെ 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പിന്നീട്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എക്സൈസ് വകുപ്പ് കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നടപടികൾ ആരംഭിച്ചു.

രാകുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബതി, രവി തേജ, പുരി ജഗന്നാഥ് എന്നിവരെ കേസിൽ ഇതുവരെ പ്രതിചേർത്തിട്ടില്ല. “അവർ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഈ ഘട്ടത്തിൽ പറയാറായിട്ടില്ല ,” എന്ന് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്.