രാജസ്ഥാനില്‍ പൈലറ്റ് -ഗെലോട്ട് മഞ്ഞുരുകുന്നു, ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് രാഹുല്‍ ഗാന്ധി

രാജസ്ഥാനില്‍ അശോക് ഗെലോട്ട് – സച്ചിന്‍ പൈലറ്റ് പോര് അവസാനിച്ചുവെന്ന് സൂചന നല്‍കി രാഹുല്‍ ഗാന്ധി. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശുഭവാര്‍്ത്ത ഉടനേ വരുമെന്ന് മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. ഭാരത് ജോഡോ യാത്ര ഇപ്പോള്‍ രാജസ്ഥാനിലൂടെ കടന്ന് പോവുകയാണ്. ആള്‍വാറില്‍ വെച്ചാണ് രാഹുലിന്റെ സാന്നിദ്ധ്യത്തില്‍ ഗെലോട്ടും സച്ചിനുമായി കൂടിക്കാഴ്ച നടത്തിയത്. എ ഐ സിസി ജനറല്‍ കെ സി വേണുഗോപാലുമുണ്ടായിരുന്നു.

കൃത്യം ഒരു വര്‍ഷം കഴിഞ്ഞാല്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കന്മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ഒത്ത് തീര്‍പ്പുകള്‍ക്ക് താന്‍ ഒരുക്കമില്ലന്ന വാദത്തില്‍ ഗെഹ്ലോട്ട് ഉറച്ച് നിന്നതായാണ് വിവരം. എന്നാല്‍ സച്ചിന്‍ പൈലറ്റിനെതിരെ തന്റെ ഭാഗത്ത് നിന്നും രാഷ്ട്രീയ നീക്കങ്ങളൊന്നും ഉണ്ടാകില്ലന്നും അദ്ദേഹത്തെയും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട്‌പോകുമെന്നും ഗെലോട്ട് രാഹുലിന് ഉറപ്പ് കൊടുത്തതായും അറിയുന്നു.