രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; മാനനഷ്ടക്കേസില്‍ വിധി പ്രഖ്യാപിച്ച് കോടതി; തിരിച്ചടിയായത് കര്‍ണാടകയിലെ പരാമര്‍ശം

മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച് കോടതി. ബിജെപി എംഎല്‍എ നല്‍കിയ പരാതിയില്‍ വാദം കേട്ട സൂറത്ത് കോടതിയാണ് രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

2019ല്‍ കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ പരാതി നല്‍കിയത്. കോടതി രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല.

വിധി കേള്‍ക്കാന്‍ രാഹുലും കോടതിയിലെത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.