വിജയെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി; തമിഴ് നാട്ടിൽ ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിജയ്‌യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്. ടിവികെയുടെ മികച്ച പ്രകടനത്തിൽ രാഹുൽ വിജയ്‌യെ അഭിനന്ദിച്ചു. കോണ്‍ഗ്രസ്-ടിവികെ സഖ്യ ചര്‍ച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫോണ്‍ സംഭാഷണം.

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് വിജയ്‌യുടെ ടിവികെയ്ക്ക് ലഭിച്ചിരിക്കുന്നത് 106 സീറ്റുകളാണ്.

ടിവികെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്‌യെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോള്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.