'നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും പങ്കെടുത്തോ?'; വിജയ്‌യെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കടന്നാക്രമിച്ച് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ. നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയും മക്കളും പങ്കെടുത്തിരുന്നോ? എന്നായിരുന്നു ഡിഎംകെ എംഎൽഎഅനിത രാധാകൃഷ്ണൻ്റെ ചോദ്യം. തിരുച്ചെന്തൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു എംഎൽഎ.

‘നിങ്ങൾ സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞു, പക്ഷേ ആദ്യം നിങ്ങളുടെ ഭാര്യയ്ക്കും മക്കൾക്കും മറുപടി നൽകു. നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയും മക്കളും പങ്കെടുത്തിരുന്നോ? എന്നായിരുന്നു അനിത രാധാകൃഷ്ണൻ്റെ ചോദ്യം.

Read more

അതേസമയം, വിജയ്‌യുടെ ടിവികെ സർക്കാർ ആറു മാസത്തിൽ കൂടുതൽ അധികാരത്തിൽ തുടരില്ലെന്നും നാലോ ആറോ മാസത്തിനുള്ളിൽ ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുമെന്നും രാധാകൃഷ്ണൻ പ്രവചിച്ചിട്ടുണ്ട്. വിജയ് ഒഴിഞ്ഞ ത്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും സ്റ്റാലിൻ ജനവിധി തേടണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും രാധാകൃഷ്ണൻ പറഞ്ഞു.