പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; യുപിയില്‍ മൂന്നാംഘട്ടം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് വരെയാണ് നടക്കുക. 1304 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളതച്. ഇവരില്‍ 93 പേര്‍ വനിതകളാണ്.

ഭരണതുടര്‍ച്ച തേടി കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിയും ശക്തമായി തന്നെ രംഗത്തുണ്ട്. പ്രചാരണം ശക്തമായിരുന്നു എങ്കിലും അരവിന്ദ് കെജ്‌റിവാളിനെതിരെ ഉണ്ടായ ഖലിസ്ഥാന്‍ ആരോപണം പാര്‍ട്ടിയെ വെട്ടിലാക്കി. ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന അമരീന്ദര്‍ സിങ്ങിനും വിജയം അനിവാര്യമാണ്.

ഉത്തര്‍ പ്രദേശില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 59 മണ്ഡലങ്ങളിലായി 627 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ഇവരില്‍ 97 പേര്‍ സ്ത്രീകളാണ്.
കഴിഞ്ഞ തവണ ഇവിടെ ബിജെപിയാണ് വിജയിച്ചത്. 2012 ഈ പ്രദേശംഎസ്പിയോടൊപ്പം ആയിരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് അഖിലേഷ് യാദവിനും പാര്‍ട്ടിക്കും നിര്‍ണായകമാണ്.

കര്‍ഹാള്‍ മണ്ഡലത്തില്‍ നിന്നാണ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ നിയമമന്ത്രി സത്യപാല്‍ സിംഗിനെയാണ് ബിജെപി മത്സരത്തിനിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഉത്തര്‍പ്രദേശില്ും കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.