വൈദ്യുതി നിരക്ക് ഇളവിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അര്‍ഹരല്ല'; വാണിജ്യ നിരക്കില്‍ വൈദ്യുതി നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി

സ്വകാര്യ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ്യു​തി നി​ര​ക്കി​ൽ ഇ​ള​വ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.  സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ നിരക്കില്‍ വൈദ്യുതി നല്‍കിയാല്‍ മതിയെന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം ​സ്​​റ്റി​സ്​ ദീ​പ​ക് ഗു​പ്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ശരിവച്ചു. സ്വാശ്ര​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ കെ.​എ​സ്.​ഇ.​ബി ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​ന് സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി.

സ​ർ​ക്കാ​ർ, എ​യി​ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന നി​ര​ക്കി​ൽ സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വൈ​ദ്യ​തി ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ജ​സ്​​റ്റി​സു​മാ​രാ​യ ദീ​പ​ക് ഗു​പ്ത, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് റ​ദ്ദാ​ക്കി. ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങളെക്കാ​ൾ അ​ധി​ക​മാ​ണ് സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​മെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചി​രു​ന്നു.