തീരുവയിൽ ഇന്ത്യ അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും.
Read more
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിൽ നടന്നേക്കും.







