നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ; പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് വൻ സുരക്ഷ

\വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് മധുര – തേനി റെയിൽപ്പാത, താംബരം – ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച ആയിരത്തിലധികം വീടുകൾ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. നെഹ്റു സ്‌റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക. വീഡിയോ കോൺഫറൻസ് വഴിയാകും ചടങ്ങുകൾ.

31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്. പ്രവേശനം സുഗമമാക്കുകയും മേഖലയിലെ ടൂറിസത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന പ​ദ്ധതികൾക്കാണ് മുൻ​ഗണന. താംബരത്തിനും ചെങ്കൽപട്ടിനുമിടയിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം റെയിൽവേ ലൈൻ  സർവീസുകൾ യാത്ര സു​ഗമമാക്കും

യാത്രക്കാർക്ക് സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. അതേസമയം കേന്ദ്രത്തിൻറെ സാമ്പത്തിക നയങ്ങളിലും വിഭാഗീയ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ഇടതുകക്ഷികളും വിസികെയും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ പ്രതിഷേധ പരിപാടികൾക്ക് ആസൂത്രണം നൽകിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിട്ടുള്ളത്.

Read more

വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും പരിപാടിക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 22,000 പോലീസുകാരെയെങ്കിലും വിന്യസിപ്പിച്ചിട്ടുണ്ടെന്നും ഗ്രേറ്റർ ചെന്നൈ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പോലീസ് കമ്മീഷണർ ശങ്കർ ജിവാളിന്റെ കീഴിൽ എട്ട് ജോയിന്റ് കമ്മീഷണർമാർ (ജെസിമാർ), ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽമാർ (ഡിഐജിമാർ), 29-ലധികം ഡെപ്യൂട്ടി കമ്മീഷണർമാർ (ഡിസിമാർ), സൂപ്രണ്ടുമാർ (എസ്‌പിഎസ്) തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ ഡ്യൂട്ടിയിലുണ്ടാകും. .