ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ക്യാൻസലേഷൻ റീഫണ്ട്‌ നേരിട്ട് അക്കൗണ്ടുകളിൽ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചന.

പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് ഈടാക്കാൻ ആക്കുന്നത് പരമാവധി 7500 രൂപ. 500-1000കിലോമീറ്റർ ദൂരത്തിനു പരമാവധി 12000 രൂപ. 1000- 1500 കിലോമീറ്റർ വരെ പരമാവധി 15000 രൂപ എന്നിവയാണ് നിരക്ക്. നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്പനികൾക്ക് ഈടാക്കാൻ ആകില്ല. ബിസിനസ്സ് ക്ലാസ്സ്‌, ഉഡാൻ സർവീസുകൾക്ക് പരിധി ബാധകമല്ല.

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ വ്യോമയാന മന്ത്രാലയം ഇടപെട്ടു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Read more