അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് വീട് പൊളിക്കല്‍; ജാവേദ് അഹമ്മദിൻ്റെ ഭാര്യ നൽകിയ ഹർജിയിൽ യു.പി സർക്കാരിന് കോടതി നോട്ടീസ്

പ്രയാഗ് രാജിലെ വീട് പൊളിക്കലിനെതിരെ യുപി സർക്കാരിനും പ്രയാഗ് രാജ് വികസന കോർപ്പറേഷനും അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിൻ്റെ ഭാര്യ നൽകിയ ഹർജിയിലാണ് യുപി സർക്കാരിനും പ്രയാഗ് രാജ് വികസന കോർപ്പറേഷനും അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസയച്ചിരിക്കുന്നത്.

ജസ്റ്റിസ് അൻജനി കുമാർ മിശ്ര, ജസ്റ്റിസ് സയിദ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിൻ്റെതാണ് നിർദേശം. അനധികൃത നിർമാണമെന്നാരോപിച്ച് നോട്ടീസ് പോലും നൽകാതെയാണ് വീട് പൊളിച്ചു നീക്കിയതിനെതിരെയാണ് ഫാത്തിമ ഹർജി നൽകിയത്. നോട്ടീസ് പോലും നൽകിട്ടില്ലെന്നും ഫാത്തിമ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് സുനിത അഗർവാൾ പിൻമാറിയതോടെയാണ് പുതിയ ബെഞ്ച് ഹരജിയിൽ വാദം കേട്ടത്. യുപി സർക്കാരിൻ്റെയും പ്രയാഗ് രാജ് വികസന കോർപ്പറേഷൻ്റെയും മറുപടി ലഭിച്ച ശേഷം ഹർജിയിൽ നാളെ വീണ്ടും വാദം കേൾക്കും.

ജൂണ്‍ 12നാണ് അനധികൃത നിർമാണമെന്നാരോപിച്ച് പ്രയാഗ് രാജ് വികസന കോർപ്പറേഷന്‍ ജാവേദ് അഹമ്മദിന്‍റെ വീട് പൊളിച്ചുനീക്കിയത്.