മതാടിസ്ഥാനത്തില്‍ ജനസംഖ്യ അസമത്വം ഇനി അംഗീകരിക്കാനാവില്ല, ജനസംഖ്യാ നിയന്ത്രണം വേണമെന്ന് ആര്‍.എസ്.എസ് മേധാവി, വീഡിയോ

ജനസംഖ്യാ നിയന്ത്രണത്തിനായി നയരൂപീകരണം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം അവഗണിക്കാനാകില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്ര അതിര്‍വരമ്പുകള്‍ മാറ്റുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ശിഥിലമാകുമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

‘ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം, മതപരമായ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും അവഗണിക്കാനാവാത്ത ഒരു പ്രാധാന കാര്യമാണ്. ജനസംഖ്യയ്ക്ക് അനുസരിച്ച് വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങള്‍ ഇല്ലാതെ ജനസംഖ്യ കൂടിയാല്‍ അത് ഒരു ഭാരമാകും.

ജനസംഖ്യയെ ഒരു ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. ഈ രണ്ട് വശങ്ങളും മനസില്‍ വെച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ജനസംഖ്യാ നയം കൊണ്ടുവരണം. സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ഉറപ്പായും ചിന്തിക്കണം’, മോഹന്‍ ഭാഗവത് പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ മൂല്യം പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നു വരുമെന്ന് കോസോവയെയും ദക്ഷിണ സുഡാനെയും ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു.