പൂഞ്ച് ഭീകരാക്രമണം: ചൈനീസ് വെടിയുണ്ടകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍, 12 പേര്‍ കസ്റ്റഡിയില്‍

പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംശയിക്കുന്ന 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു എന്നാണ് എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തല്‍.

സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ചൈനീസ് വെടിയുണ്ടകള്‍ ഉപയോഗിച്ചുവെങ്കില്‍ അയല്‍രാജ്യത്തിന്റെ പിന്തുണയോടെയെ എത്തിവര്‍ ആയിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പൂഞ്ചില്‍ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൈനികരുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും.

Read more

ഇന്നലെ രജൗരിയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ശേഷം രാത്രിയോടെ ഭൗതികശരീരം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്.