പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യക്ക് ; ആസിയാൻ സമ്മേളനത്തിലും ഉച്ചകോടിയിലും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയിലെത്തും. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് മോദി യാത്ര തിരിക്കുക. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് നോദി ഇന്തോനേഷ്യയിലെത്തിയത്. നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതിനാലാണ് സന്ദർശനം വെട്ടിച്ചുരുക്കിയത്. അതിനനുസരിച്ച് ആസിയാൻ സമ്മേളനത്തിൻറെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറാകുകയായിരുന്നു. പല അയൽ രാജ്യങ്ങളുടെയും പ്രദേശം ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച വിഷയം ഉച്ചകോടിയിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.