ഗുണ്ടാരാജ് നിലനിന്നിരുന്ന സംസ്ഥാനത്ത് ഇന്ന് ക്രമസമാധാന പ്രശ്നങ്ങളില്ല, ജനങ്ങൾ നിർഭയം സഞ്ചരിക്കുന്നു. ഉത്തർ പ്രദേശിനെ പുകഴ്ത്തി മോദി

പ്രസംഗത്തിനിടെ ഉത്തർ പ്രദേശിനെ പുകഴ്ത്തി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദി.യുപിയിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ജനങ്ങൾ നിർഭയരായി സഞ്ചരിക്കുന്നുവെന്നായിരുന്നു മോദിയുടെ വാക്കുകൾ. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്താണ് ജനങ്ങൾ ഇന്ന് നിർഭയരായി സഞ്ചരിക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവങ്ങളിലാണ് യുപുയിൽ ഒരു സ്കൂളിൽ അധ്യാപിക സഹപാടികളക്കൊണ്ട് മുസ്സീം ബാലന്റെ മുഖത്തടിപ്പിച്ച സംഭവം പുറം ലോകമറിഞ്ഞത്.വീഡിയോ പ്രചരിച്ചതോടെ നിരവധിപ്പേർ വിമർശനവുമായെത്തി.സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിട്ടിരിക്കുന്നു. ഇതുപോലുള്ള സംഭവങ്ങൾ യുപിയിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രശംസ.തൊഴിൽ മേളയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

Read more

അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിലാണ് പ്രധാന മന്ത്രി പങ്കെടുത്തത്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു.